ഹലാൽ ലവ് സ്റ്റോറി ഒക്ടോബർ 15ന് ആമസോണിൽ റിലീസ് ആകും

ന്ദ്രജിത്ത് സുകുമാരൻ, ജോജുജോർജ്, ഷറഫുദ്ദീൻ, സൗബിൻ ഷാഹിർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സക്കറിയ സംവിധാനം ചെയ്യുന്ന ലൗ സ്റ്റോറി എന്ന ചിത്രം ഒക്ടോബർ 15-ന് ആമസോൺ പ്രൈം വഴി റിലീസ് ചെയ്യും. പപ്പായ ഫിലിംസിനെ ബാനറിൽ ആഷിക് അബു, ജസ്ന ആഷിം, ഹർഷദ് അലി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

മുഹ്സിൻ പരാരി സക്കറിയ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പാർവതി തിരുവോത്ത്, ഗ്രേയ്സ് ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷഹബാസ് അമൻ, ബിജിബാൽ എന്നിവർ ചേർന്നാണ് ചിത്രത്തിലെ സംഗീതം ഒരുക്കിയിരിക്കുന്നത്.


വിഷു റിലീസായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം കോവിഡ് മൂലം മാറ്റിവയ്ക്കുകയായിരുന്നു.

Top