ഹലാൽ ലൗ സ്റ്റോറിയുടെ ട്രെയിലര്‍ പുറത്തിറങ്ങി

സുഡാനി ഫ്രം നൈജീരിയ എന്ന സൂപ്പർ ചിത്രത്തിന് ശേഷം സക്കറിയ, മുഹ്സിൻ പേരാരി ടീം ഒരുക്കുന്ന ചിത്രം ഹലാൽ ലൗ സ്റ്റോറിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രജിത്ത്, ജോജു ജോർജ്, ഷറഫുദ്ദീൻ, സൗബിൻ ഷാഹിർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഫീൽഗുഡ് കോമഡി ഡ്രാമ ജോനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുകയാണ്. വളരെയധികം ആചാരനിഷ്ഠയുള്ള കുടുംബത്തിൽ നിന്നുള്ള ചലച്ചിത്ര നിർമ്മാണത്തിൽ തല്‍പ്പരനായ തൗഫീക്ക് എന്ന ചെറുപ്പക്കാരനും സമാന ആഗ്രഹമുള്ള തന്റെ സംഘടനാ സുഹൃത്തുക്കളായ റഹീമും ഷെരീഫും സിനിമ ചെയ്യാമെന്ന ആശയവുമായി മുന്നോട്ട് പോകുന്നതും ,ചലച്ചിത്ര നിർമ്മാണത്തിന്റെ ഓരോ ഘട്ടത്തിലും മതപരമായ മാർഗ്ഗ നിർദ്ദേശങ്ങളിലൂടെ ക്രൂ നീങ്ങുമ്പോൾ വലിയ ആശയക്കുഴപ്പങ്ങൾ സംഭവിക്കുന്നതുമാണ്‌‌ ട്രെയിലറില്‍ ഉൾപ്പെടുത്തിയിരിക്കുന്നത്.

 

പപ്പായ ഫിലിംസിനെ ബാനറിൽ ആഷിക് അബു, ജസ്ന ആഷിം, ഹർഷദ് അലി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മുഹ്സിൻ പരാരി, സക്കറിയ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പാർവതി തിരുവോത്ത്,ഗ്രേയ്സ് ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷഹബാസ് അമൻ, ബിജിബാൽ എന്നിവർ ചേർന്നാണ് ചിത്രത്തിലെ സംഗീതം ഒരുക്കിയിരിക്കുന്നത്.

ആമസോൺ പ്രൈം വഴി ഓഗസ്റ്റ് 15 ന് ചിത്രം റിലീസ് ചെയ്യും എന്ന വാർത്ത കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്.

Top