ഹലാൽ ലൗ സ്റ്റോറി ആമസോൺ പ്രൈം വഴി റിലീസ് ചെയ്തു

സുഡാനി ഫ്രം നൈജീരിയ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം സക്കറിയ -മുഹ്സിൻ പെരാരി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഹലാൽ ലൗ സ്റ്റോറി എന്ന ചിത്രം ആമസോൺ പ്രൈം വഴി റിലീസ് ചെയ്തു. പപ്പായ മീഡിയയുടെ ബാനറിൽ ആഷിക് അബു, ജസ്ന അഷിം, ഹർഷദ് അലി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ഇന്ദ്രജിത്ത് സുകുമാരൻ, ജോർജ്ജ്, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ഗ്രേസ് ആന്റണി, പാർവതി തിരുവോത്ത് എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പേരു സൂചിപ്പിക്കും പോലെ സംവിധായകന്റെ മുൻചിത്രം പോലെ മലബാർ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രം, 2003ലെ സംഭവങ്ങളാണ് വിവരിക്കുന്നത്. മലബാർ നാടുകളിലെ വിനോദ സംസ്‍കാരത്തിന്റെ ഒരു ഭാഗമായ ഹോം സിനിമ ആണ് ചിത്രത്തിന്റെ ആധാരം.

പ്രസ്ഥാനത്തിന്റെ കലാവേദിയുടെ പേരിൽ ഒരു ഹോം സിനിമ തയ്യാറാക്കണം എന്ന ചിന്തയിൽ റഹിം സാഹിബും, തൗഫീഖുo ചേർന്ന് യഥാർത്ഥ ദമ്പതികളായ സുഹറയെയും ഷെരീഫിനേയും ഒരുമിപ്പിച്ചു സിനിമ എടുക്കാൻ തുടങ്ങുകയും തുടർന്നുണ്ടാവുന്ന ചെറിയ സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് ചിത്രം സഞ്ചരിക്കുന്നത്.

സരസമായ മുഹൂർത്തങ്ങളും, നർമ്മത്തിൽ ചാലിച്ച സംഭാഷണങ്ങളും ചിത്രത്തിന്റെ മനോഹാരിത കൂട്ടി പ്രേക്ഷകരെ ആകർഷിപ്പിക്കുന്നുണ്ട്.

Top