ഹലാല്‍ ലൗ സ്റ്റോറിയിലെ ഈദ് സ്‌പെഷ്യല്‍ പോസ്റ്റര്‍ കാണാം

ലാല്‍ ലൗ സ്‌റ്റോറിയിലെ ഈദ് സ്‌പെഷല്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ഇന്ദ്രജിത് സുകുമാരന്‍, ഗ്രേസ് ആന്റണി, സൗബിന്‍ ഷാഹിര്‍, ഷറഫുദ്ദീന്‍, ജോജു ജോര്‍ജ് എന്നിവരാണ് പോസ്റ്ററിലുള്ളത്. ചിത്രത്തില്‍ പാര്‍വതി ഗസ്റ്റ് റോളില്‍ എത്തുന്നുണ്ട്. മലയാള സിനിമയില്‍ ആദ്യമായാണ് പാര്‍വതി അതിഥി വേഷത്തില്‍ എത്തുന്നത്.

നാഷണല്‍ അവാര്‍ഡ് ജേതാവ് സക്കറിയ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുഹ്‌സിന്‍ പരാരിയും സക്കറിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബിജിബാല്‍, ഷഹബാസ് അമന്‍, റെക്‌സ് വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കുന്നത്. ജെസ്‌ന അഷിം, ഹര്‍ഷാദ് അലി എന്നിവര്‍ക്കൊപ്പം ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top