ഹലാല്‍ വിവാദം അനാവശ്യം, സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ലക്ഷ്യമിട്ടുള്ളത് – വി.ഡി.സതീശന്‍

തിരുവനന്തപുരം: ഹലാല്‍ വിഷയത്തിലെ പ്രചാരണങ്ങള്‍ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയ സംഘടനകള്‍ ഇതിന് പുറകിലുണ്ട്. കുറ്റക്കാരായവരെ അന്വേഷണം നടത്തി പുറത്തുകൊണ്ടുവരാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും വി.ഡി സതീശന്‍ പറഞ്ഞു.

കൂടാതെ, സില്‍വര്‍ലൈന്‍ പദ്ധതിയെപ്പറ്റി ധാരണയില്ലാത്ത സിപിഎം നേതാക്കളാണ് പാതയ്ക്കായി വാശിപിടിക്കുന്നതെന്ന് വി ഡി സതീശന്‍ പറഞ്ഞു. വിഷയത്തില്‍ ധാരണ ഇല്ലാത്തതിനാലാണ് സിപിഎം ആക്ടിംഗ് സെക്രട്ടറി പ്രതികരിക്കാത്തതെന്നും സതീശന്റെ വിമര്‍ശിച്ചു.

ഇന്ധനവില വര്‍ദ്ധനവിലൂടെ ലഭിച്ച തുകയുപയോഗിച്ച് ബസ്, ഓട്ടോ ചാര്‍ജ് കൂട്ടുന്നത് തടയണമെന്നും വൈദ്യുതി ചാര്‍ജ് വര്‍ധനവ് ഇടിത്തീയെന്നും സതീശന്‍ ആവശ്യപ്പെട്ടു.

Top