ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ നിരോധിക്കണം; ഉത്തര്‍പ്രദേശിന് പിന്നാലെ കര്‍ണാടക ബിജെപിയും രംഗത്ത്

ബെംഗളൂരു: ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ നിരോധിക്കണമെന്നാവശ്യം വീണ്ടും ഉയരുന്നു. ഉത്തര്‍പ്രദേശിന് പിന്നാലെ കര്‍ണാടകയിലെ ബിജെപി നേതാക്കളും ആവശ്യം ഉന്നയിച്ച് രംഗത്ത് എത്തി. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഭക്ഷ്യവസ്തുക്കള്‍, മരുന്നുകള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ എന്നിവയുടെ ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ നിരോധിക്കണമെന്നാണ് നേതാക്കളുടെ ആവശ്യം.

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സമാനമായ നിരോധനം നടപ്പാക്കി ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ ആവശ്യം ഉയര്‍ന്നത്. ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഇസ്ലാമിക നിയമങ്ങള്‍ക്ക് അനുസൃതമാണെന്ന് ഉറപ്പാക്കുന്നതാണ് ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍. ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ ഏജന്‍സികള്‍ ഇന്ത്യയില്‍ നിരോധിക്കണമെന്നും കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന് അയച്ച കത്തില്‍ ബിജെപി എംഎല്‍എ ബസനഗൗഡ പാട്ടീല്‍ യത്നാല്‍ ആവശ്യപ്പെട്ടു.

Top