സൗദിയില്‍ ഹജ്ജ് രജിസ്‌ട്രേഷന്‍ നാളെ ആരംഭിക്കും

മക്ക: ഈ വര്‍ഷത്തെ ഹജ്ജ് രജിസ്‌ട്രേഷന്‍ നാളെ മുതല്‍ ആരംഭിക്കുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച ഉച്ചക്ക് ഒരു മണി മുതല്‍ ബുധനാഴ്ച വൈകുന്നേരം പത്ത് മണി വരെയാണ് ഹജ്ജ് രജിസ്‌ട്രേഷന്‍ ഉണ്ടാകുക. ഇതിനായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നാളെ വൈകുന്നേരം മുതല്‍ പ്രവര്‍ത്തന ക്ഷമമാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

കൂടാതെ നേരത്തെ രജിസ്റ്റര്‍ ചെയ്‌തെന്ന് കരുതി മുന്‍ഗണന സമ്പ്രദായം ഉണ്ടാകുകയില്ലെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. പാക്കേജുകള്‍ ബുക്കിംഗും വാങ്ങലും ദുല്‍ഖഅദ പതിനഞ്ച് വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണി മുതല്‍ ആയിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

കൊവിഡ് ഭീഷണി നേരിടുന്നതിനാല്‍ ഈ വര്‍ഷം സൗദിക്കകത്തെ സ്വദേശികളും വിദേശികളും ഉള്‍പ്പെടെ അറുപതിനായിരം പേര്‍ക്ക് മാത്രമാണ് ഹജ്ജിനു അനുമതി നല്‍കുക. വിദേശ രാജ്യങ്ങളില്‍ നിന്നും ഹാജിമാര്‍ ഉണ്ടാകുകയില്ലെന്ന് മന്ത്രാലയം വ്യക്തമാക്കിയിയിരുന്നു.

Top