ഹജ്ജിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി;സൗദി രാജാവിന്റെ അതിഥികള്‍ 1500 പേര്‍

സൗദി: സൗദിയില്‍ ഹജ്ജിനായുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി. ബലികര്‍മ്മ പ്രക്രിയക്ക് ആധുനിക സംവിധാനങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. യമന്‍,സുഡാന്‍ സൈന്യങ്ങളില്‍ നിന്ന് വീരമൃത്യു വരിച്ച സൈനികരുടെ ബന്ധുക്കള്‍ക്കും ആശ്രിതര്‍ക്കും സല്‍മാന്‍ രാജാവിന്റെ അതിഥികളായി ഇത്തവണ ഹജ്ജ് ചെയ്യാന്‍ അവസരമുണ്ട്. സൗദി രാജാവിന്റെ അതിഥികളായി ഈ വര്‍ഷം 1500 പേരാണ് ഹജ്ജ് നിര്‍വ്വഹിക്കാനെത്തുന്നത്. സഖ്യസേനയുടെ ഭാഗമാണ് യമന്‍,സുഡാന്‍ സൈന്യങ്ങള്‍.

ബലിമാംസ പ്രക്രിയക്ക് വര്‍ഷങ്ങളായി സൗദി ഭരണകൂടം നടപ്പിലാക്കിവരുന്ന ‘അദഹി’ പദ്ധതിയും പരിഷ്‌കരിച്ചു. 1983 മുതല്‍ സൗദി അതോറിറ്റിയുമായി സഹകരിച്ചു കൊണ്ട് ഇസ്ലാമിക് ഡെവലപ്പ്‌മെന്റ് ബാങ്ക് ഗ്രൂപ്പാണ് പദ്ധതി കൈകാര്യം ചെയ്തു വരുന്നത്.

ഇരുപത്തഞ്ചിലധികം രാജ്യങ്ങളിലെ ഗുണഭോക്താക്കള്‍ക്കിടയില്‍ ബലിമാംസം വിതരണം ചെയ്തു വരുന്നു. 40,000 ത്തിലധികം തൊഴിലാളികളാണ് ഈ പദ്ധതിയുടെ ഭാഗമായി ജോലിചെയ്യുന്നത്. രണ്ട് മില്യണ്‍ തീര്‍ത്ഥാടകര്‍ക്ക് തങ്ങളുടെ ബലികര്‍മ്മം നേരിട്ട് വീക്ഷിക്കുന്നതിനും സൗകര്യമുണ്ട്.

Top