കരിപ്പൂര്‍ വഴി പോകുന്ന ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് വിമാനകൂലി ഇനത്തില്‍ ഇരട്ടി തുക

മലപ്പുറം: കരിപ്പൂര്‍ വഴി പോകുന്ന ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് വിമാനകൂലി ഇനത്തില്‍ മറ്റുളവരെക്കാള്‍ ഇരട്ടി തുക നല്‍കണം. ഹജ്ജ് യാത്രക്കായി കരിപ്പൂര്‍ തിരഞ്ഞെടുത്തവര്‍ക്കാണ് ഇത് തിരിച്ചടിയാകുന്നത്. 14464 തീര്‍ത്ഥാടകരാണ് ഇത്തവണ കരിപ്പൂര്‍ തിരഞ്ഞെടുത്തിരിക്കുന്നത്. കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ തിരഞ്ഞെടുത്തത് കരിപ്പൂര്‍ വഴിയുള്ള യാത്രയാണ്. കൊച്ചിയും കണ്ണൂരും വഴി പോകുന്നവരെക്കാള്‍ 80,000 രൂപയോളം അധികം കരിപ്പൂരില്‍ നല്‍കണം. ഇതോടെ ആശങ്കയിലായ തീര്‍ത്ഥാടകര്‍ കേന്ദ്ര ന്യൂനപക്ഷ, ഹജ്ജ് കാര്യ മന്ത്രി എം പി അബ്ദുസ്സമദ് സമദാനി എംപിയ്ക്ക് കത്തയച്ചു.

കരിപ്പൂര്‍ വഴി ഹജ്ജിന് പോകുന്ന തീര്‍ത്ഥാടകര്‍ക്ക് തിരിച്ചടി; വിമാനകൂലി 80,000 രൂപയോളം അധികം നല്‍കണം വണ്ടിപ്പെരിയാറില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട കുട്ടിയുടെ വീടും സ്ഥലവും ജപ്തി ഭീഷണിയില്‍ തീരുമാനം വിവേചനവും അനീതിയുമാണെന്ന് സമദാനി പറഞ്ഞു. കരിപ്പൂര്‍ വിമാനത്താവളം വഴി പോകുന്നവര്‍ നല്‍കേണ്ടത് 1,65,000 രൂപയാണ്. കൊച്ചിയും കണ്ണൂരും വഴി പോകുന്നവര്‍ 86,000 രൂപ മാത്രം നല്‍കിയാല്‍ മതിയാകുമെന്നും അദ്ദേഹം പറഞിഞ്ഞു.

Top