ഹജ്ജ് തീർത്ഥാടകർക്കിടയിലേക്ക് ബസ് ഇടിച്ചു കയറി മൂന്ന് പേർ മരിച്ചു

accident

മക്ക: മിനായില്‍ അസീസിയ റോഡില്‍ വെച്ച് നിയന്ത്രണം വിട്ട ബസ് നടന്നുപോയ ഹജ്ജ് തീര്‍ത്ഥാടകര്‍ക്കിടയിലേക്ക് ഇടിച്ചു കയറി മൂന്ന് പേര്‍ മരിച്ചു.

ഉത്തര്‍പ്രദേശ്, ഝാര്‍ഖണ്ഡ് സ്വദേശികളും ഒരു ഈജിപ്ഷ്യനുമാണ് മരിച്ചത്. പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ മലയാളി തീര്‍ഥാടക ജമീല, കെ.എം.സി.സി ഹജ്ജ് വളണ്ടിയര്‍ ഇഖ്ബാല്‍ എന്നിവരും ഉണ്ട്.

ചൊവ്വാഴ്ച ഉച്ചക്ക് ഒരുമണിയോടെയായിരുന്നു സംഭവം. ഹജ്ജ് കര്‍മം പൂര്‍ത്തിയാക്കി താമസ കേന്ദ്രത്തിലേക്ക് പോയവരാണ് മരിച്ചത്. നിയന്ത്രണം വിട്ട ബസ് കാറിലും ഇടിച്ചു. പരിക്കേറ്റ രണ്ട് പേരുടെ ആരോഗ്യനില ഗുരുതരമാണ്.

Top