ഹജ്ജ് യാത്രക്കാര്‍ക്ക് ചിലവിന്റെ 50 ശതമാനത്തിലധികം ഇളവ്

സൗദി : ഹജ്ജ് യാത്രക്കാര്‍ക്ക് ചിലവിന്റെ 50 ശതമാനത്തിലധികം ഇളവ്. യു എ ഇയില്‍ നിന്നും ഹജ്ജ് യാത്ര നടത്തുന്നവര്‍ക്കാ മാത്രമാണ് ഈ ഇളവ് ലഭ്യമാകുന്നത്. ഹജ്ജ് യാത്രക്കാര്‍ക്കായി ജനറല്‍ അതോറിറ്റിഫോര്‍ ഇസ്ലാമിക് അഫയേഴ്‌സ് ആന്റ് എന്‍ഡോവ്‌മെന്റ് ഈ ഇടയ്ക്ക് പുറത്തിറക്കിയ സിസ്റ്റമാണ് ഇതിന് കാരണം. ഹജ്ജ് യാത്രയ്ക്കായുള്ള നടപടി ക്രമങ്ങള്‍ ഇലക് ട്രോണിക്ക് സിസ്റ്റത്തിലൂടെ ചിലവ് കുറഞ്ഞ വിധത്തില്‍ ചെയ്യാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്.

Top