ലക്ഷങ്ങള്‍ അറഫയിലേക്ക് ; വിശുദ്ധ ഹജ്ജിന് ഇന്ന് തുടക്കം

hajj

അറഫ: ലോക മുസ്ലിംകളുടെ വാര്‍ഷിക മഹാ സംഗമമായ അറഫ സംഗമം ഇന്ന് തുടക്കം കുറിക്കുന്നു.

ഹജ്ജിനായി ലോകത്തിന്റെ നാനാദിക്കുകളില്‍ നിന്നുമെത്തിയ തീര്‍ഥാടക ലക്ഷങ്ങള്‍ അറഫ മൈതാനിയില്‍ ഒത്തുകൂടും.

ആഭ്യന്തര വിദേശ തീര്‍ഥാടകര്‍ ഉള്‍പ്പെടെ ഇരുപത് ലക്ഷത്തിലേറെ പേര്‍ ഇന്ന് അറഫയില്‍ സംഗമിക്കും. മധ്യാഹ്നം മുതല്‍ സൂര്യാസ്തമയം വരെയാണ് അറഫ സംഗമം.

പ്രവാചകന്‍ മുഹമ്മദ് നബി അദ്ദേഹത്തിന്റെ ഹജ്ജ് വേളയില്‍ നടത്തിയ പ്രഭാഷണത്തെ അനുസ്മരിച്ച് മസ്ജിദുന്നമിറയില്‍ അറഫ പ്രഭാഷണത്തോടെ അറഫ സംഗമത്തിന് തുടക്കമാകും.

സൗദി ഉന്നത പണ്ഡിത സഭ അംഗം തുടര്‍ന്ന് ളുഹര്‍ അസര്‍ നമസ്‌കാരങ്ങള്‍ ചുരുക്കി നമസ്‌കരിക്കും. വൈകുന്നേരം വരെ പാപമോചന പ്രാര്‍ഥനകളും ദൈവ സ്മരണയുമായി തീര്‍ഥാടകര്‍ അറഫയില്‍ നില്‍ക്കും.

ഇന്നലെ രാത്രി മുതല്‍ ആരംഭിച്ച അറഫയിലേക്കുള്ള തീര്‍ഥാടക പ്രവാഹം ഉച്ചവരെ തുടരും. അറഫയിലേക്കുള്ള ഓരോ വഴിയിലും ചെറുതും വലുതുമായി തീര്‍ഥാടക സംഘങ്ങളെകൊണ്ട് നിറഞ്ഞിരിക്കുകയാണ്.

സൂര്യോദയത്തിന് ശേഷം തല്‍ബിയ്യത്ത് മന്ത്രങ്ങളുമായുള്ള തീര്‍ഥാടക പ്രവാഹം ശക്തിപ്പെടും

Top