ഹജ്ജ് കരാര്‍ 2019 ; കേന്ദ്രമന്ത്രി വ്യാഴാഴ്ച ഒപ്പ് വയ്ക്കും

ജിദ്ദ: ഇന്ത്യന്‍ ഹജ്ജ് മിഷനുമായ് ബന്ധപ്പെട്ട കരാറില്‍ വ്യാഴാഴ്ച ഒപ്പ് വയ്ക്കും. സൗദി ഹജ്ജ് മന്ത്രാലയ ഓഫീസില്‍ നടക്കുന്ന ചടങ്ങില്‍ വരും വര്‍ഷത്തെ കരാറില്‍ കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയാണ് ഒപ്പ് വയ്ക്കുക.

പുതിയ വ്യവസ്ഥയില്‍ ഗ്രീന്‍ കാറ്റഗറിക്ക് പകരം ഹറമൈന്‍ അതിവേഗ ട്രെയിന്‍ യാത്രാ സൗകര്യം ഒരുക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടും. താമസവുമായ് ബന്ധപ്പെട്ട് കാര്യങ്ങള്‍ ഹജ്ജ് മിഷന്‍ നേരത്തെ തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു.

ഹറമിനു പരിസരത്തുള്ള കെട്ടിടങ്ങളില്‍ പാചകം ചെയ്യല്‍ അനുവദനീയമല്ലാത്തതിനാല്‍ ഹറമിനു ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഗ്രീന്‍ കാറ്റഗറി ഈ വര്‍ഷം ഉണ്ടാവില്ലെന്നാണ് സൂചന. അതിന് പകരമായി ഇനിമുതല്‍ നോണ്‍ കുക്കിങ്, നോണ്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ എന്നായിരിക്കും ഇതറിയപ്പെടുക.

കൂടുതല്‍ തീര്‍ഥാടകര്‍ക്കും അസീസിയ കാറ്റഗറിയിലായിരിക്കും ഇടം ലഭിക്കുക. അസീസിയില്‍ നിന്ന് മുഴുവന്‍ സമയവും ഹറമിലേക്ക് യാത്രാസൗകര്യം ഉണ്ടാവും. ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടകരുടെ എണ്ണം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കുറവാണെന്ന വിഷയവും കരാര്‍ വേളയില്‍ ചര്‍ച്ചയാവും

Top