ഹജ്ജ് തീര്‍ഥാടകരുടെ ബുക്കിങ് ഇട്രാക്ക് സംവിധാനം വഴി ആരംഭിച്ചു

അബുദാബി: ഹജ്ജ് തീര്‍ഥാടകരുടെ ബുക്കിങ് ഇട്രാക്ക് സംവിധാനം വഴി ആരംഭിച്ചു. ഇ ട്രാക്ക് വഴിയാണ് വിവിധ ഹജ്ജ് പാക്കേജുകള്‍ തീര്‍ഥാടകര്‍ക്ക് അറിയാന്‍ സാധിക്കുക. ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പാക്കേജുകള്‍ തീര്‍ഥാടകര്‍ക്ക് ഇപ്പോള്‍ ബുക്ക് ചെയ്യാം. ദുല്‍ഖഅദ് ഒന്നിനാണ് ബുക്കിങ് കണ്‍ഫേം ചെയ്യേണ്ടത്. നിരക്കുകള്‍ കുറഞ്ഞ പാക്കേജുകള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. ഇത്തരം പാക്കേജുകളിലെ സീറ്റുകള്‍ വേഗത്തില്‍ തീര്‍ന്നുപോകാറാണ് പതിവ്.

ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്കാണ് സീറ്റുകള്‍ ലഭിക്കുക.ഇതിനാണ് പുതിയ സംവിധാനത്തോടെ പരിഹാരമാകുന്നത്. ഈ വര്‍ഷം ഏറ്റവും കുറഞ്ഞ നിരക്ക് 3,465 റിയാലാണ്. ഇതില്‍ 10,000 പേര്‍ക്ക് അവസരമുണ്ടാകും. രണ്ടാമത്തെ നിരക്ക് കുറഞ്ഞ പാക്കേജില്‍ 65000 പേര്‍ക്കാണ് അവസരം. നിരക്ക് കുറഞ്ഞ പാക്കേജുകളിലെ കൂടിയ നിരക്ക് 11,905 റിയാലാണ്. ഏറ്റവും നിരക്ക് കുറഞ്ഞ ആഭ്യന്തര ഹജ്ജ് സര്‍വീസ് പാക്കേജ് നടപ്പിലാക്കാനുള്ള 77 കമ്പനികളെ കഴിഞ്ഞ ദിവസം തെരഞ്ഞെടുത്തിരുന്നു.

Top