ബിഹാറിലെ മുത്തൂറ്റില്‍ വന്‍ കവര്‍ച്ച; നഷ്ടപ്പെട്ടത് 55 കിലോ സ്വര്‍ണ്ണം

ഹാജിപൂര്‍: ബിഹാറിലെ ഹാജിപൂരിലെ മൂത്തുറ്റ് ശാഖയില്‍ വന്‍ കവര്‍ച്ച. പട്ടാപ്പകല്‍ അതിക്രമിച്ച് കടന്ന ആയുധധാരികളായ കവര്‍ച്ചാ സംഘം 55 കിലോഗ്രാം സ്വര്‍ണം കൊള്ളയടിക്കുകയായിരുന്നു. 25 കോടി രൂപ വിലവരുന്ന സ്വര്‍ണ്ണാഭരണങ്ങളാണ് ആറുപരേടങ്ങുന്ന സംഘം കവര്‍ന്നത്.

ഉച്ചയ്ക്ക് ഒരുമണിയോടെയാണ് വൈശാലി ജില്ലയിലെ ഹാജിപൂരിലെ മുത്തൂറ്റ് ശാഖയിലേക്ക് കവര്‍ച്ചാ സംഘം എത്തിയത്. ജീവനക്കാരെ തോക്കിന്‍ മുനയില്‍ നിര്‍ത്തിയാണ് കൊള്ള നടത്തിയത്. സിസിടവി ദൃശ്യങ്ങളിലൂടെ അക്രമികളെ വ്യക്തമായെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

Top