മുംബൈ: സ്ത്രീകള്‍ക്ക് പ്രവേശം നല്‍കാന്‍ തയ്യാറാണെന്ന് ഹാജി അലി ദര്‍ഗയില്‍ ട്രസ്റ്റ്. ദര്‍ഗയിലെ മഖ്ബറ നിലകൊള്ളുന്ന മുറിയില്‍ സ്ത്രീകള്‍ക്ക് പ്രവേശം നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് അംഗീകരിക്കുന്നുവെന്ന് ഹാജി അലി ദര്‍ഗ ട്രസ്റ്റ് സുപ്രിം കോടതിയെ അറിയിച്ചു.
ഉത്തരവ് നടപ്പില്‍ വരുത്താന്‍ രണ്ടാഴ്ചത്തെ സമയം അനുവദിക്കണമെന്നും ട്രസ്റ്റ് ആവശ്യപ്പെട്ടു.
സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ബോംബേ ഹൈക്കോടതിയുടെ വിധിക്കെതിരെ ദര്‍ഗ ട്രസ്റ്റ് അപ്പീല്‍ നല്‍കിയിരുന്നു. ഈ അപ്പീല്‍ പരിഗണിക്കവേയാണ് സുപ്രിം കോടതിയില്‍ ട്രസ്റ്റ് നിലപാട് മാറ്റം അറിയിച്ചത്.
കഴിഞ്ഞ ആഗസ്തിലാണ് ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ട് സമരങ്ങള്‍ നടന്നത്. തുടര്‍ന്ന് ദര്‍ഗയില്‍ സ്ത്രീകള്‍ക്കുള്ള വിലക്ക്
നിയമ വിരുദ്ധമാണെന്ന് ബോംബേ ഹൈക്കോടതി വിധിച്ചിരുന്നു.


