മക്ക: ഹജ്ജിന് പുണ്യ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന മക്കയിലെ മശാഇര്‍ മെട്രോയുടെ പ്രവര്‍ത്തന പദ്ധതികള്‍ തയ്യാറായി. 12 ബോഗികളുള്ള 17 ട്രെയിനുകളാണ് മെട്രോയുടെ ഭാഗമായുള്ളത്. ഹജ്ജിന്റെ പ്രധാന ചടങ്ങുകള്‍ നടക്കുന്ന അറഫമിന – മുസ്ദലിഫ എന്നീ ഇടങ്ങളെ ബന്ധിപ്പിക്കുന്ന മൂന്ന് വീതം സ്റ്റേഷനുകളാണ് മെട്രോയ്ക്കുള്ളത്.
ഹജ്ജ് പ്രമാണിച്ച് ഈ വര്‍ഷവും ആയിരം സര്‍വ്വീസുകളാണ് ഹാജിമാര്‍ക്കുണ്ടാവുന്നത്. ഇന്ത്യക്കാരുള്‍പ്പടെ തെരഞ്ഞെടുത്ത മൂന്നര ലക്ഷം പേര്‍ക്കാണ് മെട്രോ സേവനം ലഭിക്കുന്നത്. ദൂരത്തിനനുസരിച്ച് തെരഞ്ഞെടുത്ത എണ്‍പതിനായിരം ഇന്ത്യക്കാര്‍ക്കും ടിക്കറ്റുണ്ട്. പുഷ്പുള്‍ സംവിധാനത്തിലോടുന്ന മെട്രോയുടെ ഓരോ ബോഗിയിലും അന്‍പത് വീതം സീറ്റുകളാണുള്ളത്. കാല്‍നടയായി ഒരു മണിക്കൂര്‍ ദൂരമുള്ള അറഫമിന പാതയില്‍ മെട്രോ സേവനം വഴി പത്ത് മിനിറ്റ് യാത്രയായായി ചുരുക്കാം.










