ഹജ്ജ് എംബാര്‍ക്കേഷന്‍ കണ്ണൂരിലും അനുവദിക്കാന്‍ നടപടി സ്വീകരിക്കും: മന്ത്രി ജലീല്‍

കൊച്ചി: ഹജ്ജിന്റെ എംബാര്‍ക്കേഷന്‍ അടുത്ത വര്‍ഷം മുതല്‍ കണ്ണൂരില്‍ നിന്ന് കൂടി അനുവദിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി കെ ടി ജലീല്‍ അറിയിച്ചു. നെടുമ്പാശ്ശേരിയില്‍ ഹജ്ജ് ക്യാംപിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ഇത്തവണത്തെ ആദ്യ വിമാനം ഇന്ന് പുറപ്പെടും. ഞായറാഴ്ച മുതല്‍ 17 വരെ എട്ടു സര്‍വീസുകളാണ് നെടുമ്പാശ്ശേരിയില്‍ നിന്നുണ്ടാവുക. ഇന്നുച്ചക്ക് രണ്ടിന് ആദ്യവിമാനം യാത്രയാകും.2,740 തീര്‍ഥാടകരാണ് ഈ വര്‍ഷം നെടുമ്പാശ്ശേരിയില്‍ നിന്ന് ഹജ്ജിനായി പുറപ്പെടുക.

സംസ്ഥാനത്ത് കരിപ്പൂരൂം ഇത്തവണ ഹജ്ജ് എംബാര്‍കേഷന്‍ അനുവദിച്ചിട്ടുണ്ട്. പതിനൊന്നായിരം പേരാണ് കരിപ്പൂര്‍ വഴി യാത്രയാകുന്നത്. അടുത്ത വര്‍ഷം കണ്ണൂരില്‍ നിന്ന് സൗകര്യം ഒരുക്കാന്‍ ശ്രമിക്കുമെന്ന് മന്ത്രി കെ ടി ജലീല്‍ ഉദ്ഘാടന സമ്മേളനത്തില് പറഞ്ഞു.

Top