ഹെയ്ത്തിയില്‍ ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തി

earthquake

ഹെയ്ത്തി: വടക്കു പടിഞ്ഞാറന്‍ ഹെയ്ത്തിയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.

പ്രാദേശിക സമയം ശനിയാഴ്ച രാത്രി 8.11നായിരുന്നു ഭൂകമ്പം അനുഭവപ്പെട്ടത്. ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

ഹെയ്ത്തിയുടെ അയല്‍ രാജ്യമായ ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് ഹെയ്ത്തി പ്രസിഡന്റ് ജോവേല്‍ മോയിസ് നിര്‍ദേശിച്ചു.

Top