മുടിയുടെ പേരിലും വിവേചനം; ഇനി സമ്മതിക്കില്ല, ശബ്ദമുയര്‍ത്തി വനിതകള്‍

ഗോളതലത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്ന ഒന്നാണ് വിവേചനം എന്ന വാക്ക്. ജാതി – മതങ്ങളുടെ പേരില്‍ മാത്രമല്ല നിറത്തിന്റേയും തലമുടിയുടേയും പേരില്‍ വിവേചനം കാണിക്കാറുണ്ട്. പണ്ട് ആഫ്രിക്കന്‍ ജനത അമേരിക്കയില്‍ എത്തുമ്പോള്‍ ഇങ്ങനെ തലമുടിയുടെ പേരില്‍ ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്നു. എന്നാല്‍ ഇന്ന് ഈ വിവേചനം ലോകത്ത് പടര്‍ന്ന് പിടിച്ചിരിക്കുകയാണ്. തലമുടി നിലനിര്‍ത്താനുളള സ്വാതന്ത്ര്യത്തിനുവേണ്ടിയുളള അമേരിക്കയിലെ പുതിയ മുന്നേറ്റത്തെ കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം.

സെനറ്റര്‍ കാറി ബൂക്കര്‍, കഴിഞ്ഞ ആഴ്ച സംസ്ഥാന തലത്തില്‍ തലമുടിക്കെതിരെയുള്ള വിവേചനത്തിനെതിരെ നിയമം അവതരിപ്പിച്ചു. ‘ദ് ക്രൗണ്‍ ആക്റ്റ്’ എന്നാണ് ഈ നിയമം അറിയപ്പെടുന്നത്. സ്വാഭാവികമായ മുടി നിലനിര്‍ത്താനുള്ള അവകാശമാണ് ഈ നിയമം ആവശ്യപ്പെടുന്നത്. കലിഫോര്‍ണിയയാണ് ഈ നിയമം ആദ്യമായി നടപ്പാക്കിയത്. ന്യൂയോര്‍ക്കും ന്യൂ ജേഴ്‌സിയും പിന്നീട് ഈ നിയമം നടപ്പാക്കാന്‍ തീരുമാനമെടുത്തിട്ടുണ്ട്.

ആഫിക്കന്‍ വംശജയായ യുവതി തന്റെ വിഷമം മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്ന് പറഞ്ഞിരുന്നു. സ്‌കൂളിലും ജോലിസ്ഥലത്തുമൊക്കെ ഒട്ടേറെത്തവണ മുടിയുടെ സ്‌റ്റൈല്‍ മാറ്റിയിട്ടുണ്ട്‌. മറ്റുള്ളവരെപ്പോലെയാകാനാണ് ഈ മാറ്റങ്ങളെല്ലാം. അല്ലെങ്കില്‍ അപമാനിക്കപ്പെടുകയും ഒറ്റപ്പെടുത്തുകയും ചെയ്യുമെന്നും എന്നാണ് ബോസ്റ്റണില്‍ താമസിക്കുന്ന തമേക്ക അര്‍മാന്‍ഡോ പറയുന്നത്. എന്നാല്‍ ഈ വിഷമം മാറ്റാന്‍ വ്യത്യസ്ത ശൈലികള്‍ സ്വീകരിക്കാന്‍ ഹെയര്‍ ക്ലിനിക്കുകളില്‍ പോയാല്‍ അവര്‍ വന്‍ തോതില്‍ പണം തട്ടുന്നവരും ആണ്.

ഈ ക്ലിനിക്കുകളില്‍ വരുന്ന ഭൂരിപക്ഷം ആളുകളും കറുത്ത വര്‍ഗക്കാരായ സ്ത്രീകളാണ് എന്നതാണ് പ്രത്യേകത. ചുരുണ്ട തലമുടി സ്‌ട്രേയിറ്റാണ് പലരും ചെയ്യുന്നത്. അമേരിക്കയില്‍ ഒരു കറുത്ത വര്‍ഗക്കാരി തന്റെ മുടിയുടെ സ്‌റ്റൈല്‍ മാറ്റാന്‍ 80 ശതമാനം സാധ്യതയുണ്ടെന്നാണ് പുതിയൊരു പഠനം പോലും പറയുന്നത്. എന്റെ മുടി എന്റെ സ്വന്തമെന്നും അതെനിക്ക് ഇഷ്ടം പെലെ വളര്‍ത്താമെന്നും സംരക്ഷിക്കാമെന്നുമുള്ള അവകാശം എന്നാണോ ലഭിക്കുന്നത് ആ കാലത്തിനുവേണ്ടിയാണ് ഇപ്പോഴത്തെ നിയമനിര്‍മാണം.

Top