Hafiz syed against Shareef

ലാഹോര്‍: പത്താന്‍കോട്ട് ആക്രമണത്തിന്റെ പേരില്‍ ജയ്ഷ്-ഇ- മുഹമ്മദിനെതിരെ നടപടിയെടുക്കുന്നതിന് പാക് പ്രധാനമന്തി നവാസ് ഷരീഫിനെ വിമര്‍ശിച്ച് ജമാഅത്തുദ്ദഅ് വ നേതാവ് ഹാഫിസ് സെയ്ദ്.

ജയ്ഷ്-ഇ- മുഹമ്മദിനെതിരെ പാകിസ്താന്‍ നടപടിയെടുക്കുന്നത് ഇന്ത്യയെ സന്തോഷിപ്പിക്കാനാണെന്നും സംഘടനയുടെ ആസ്ഥാനമായ ലാഹോറില്‍ നടത്തിയ പ്രഭാഷണത്തിനിടെ ഹാഫിസ് സെയ്ദ് പറഞ്ഞു.

മോദി സര്‍ക്കാരിനെ സന്തോഷിപ്പിക്കാനായി നവാസ് ഷരീഫ് ഗവണ്‍മെന്റ് ഇത്തരത്തില്‍ നടപടിയെടുക്കുന്നത് ഖേദകരമാണ്. കശ്മീര്‍ പ്രശ്‌നത്തില്‍ പാകിസ്താന്‍ ഗവണ്‍മെന്റിന് മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഇന്ത്യക്ക് അവസരം നല്‍കാനെ ഈ അറസ്റ്റുകള്‍ ഉപകരിക്കൂ. ഇന്ത്യയുമായുള്ള സൗഹൃദത്തിനായി പാകിസ്താന്‍ ദേശീയ താല്‍പര്യങ്ങള്‍ ഹനിക്കുകയാണെന്നും ഹാഫിസ് സെയ്ദ് കുറ്റപ്പെടുത്തി.

Top