മുംബൈ ഭീകരാക്രമണത്തില്‍ ജമാത്ത് ഉദ് ദുവ നേതാവിന് പങ്കെന്ന് അമേരിക്ക

വാഷിങ്ടണ്‍: 2008ല്‍ രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്തതില്‍ ജമാത്ത് ഉദ് ദുവ നേതാവ് ഹാഫിസ് സെയ്ദിന് പങ്കുണ്ടെന്ന് അമേരിക്ക. ആറ് അമേരിക്കക്കാര്‍ ഉള്‍പ്പെടെ 116 പേര്‍ കൊല്ലപ്പെട്ട ആക്രമണങ്ങളിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് പറഞ്ഞു. ഹാഫിസ് സെയ്ദിനെ കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ കോടതി ശിക്ഷിച്ചിരുന്നു. തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയ കേസിലാണ് ശിക്ഷ.

തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ സമാധാനം നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ ശിക്ഷ നടപ്പാക്കിയിരിക്കുന്നത്. ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ധനസമാഹരണം നടത്തുകയോ തീവ്രവാദത്തിന് വേണ്ടി വാദിക്കുകയോ ചെയ്യുന്ന വ്യക്തികള്‍ക്കെതിരെ ഉചിതമായ നിയമനടപടി തുടരാന്‍ പാകിസ്ഥാനോട് അഭ്യര്‍ത്ഥിക്കുന്നതായും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് പറഞ്ഞു.

Top