ഹാഫിസ് സയിദിന്റെ വീട്ടുതടങ്കല്‍ റദ്ദാക്കില്ല: പഞ്ചാബ് പ്രവിശ്യ സര്‍ക്കാര്‍

hafizz

ലാഹോര്‍: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനും ജമാഅത് ഉദ്ദവ നേതാവുമായ ഹാഫിസ് സയിദിന്റെ വീട്ടുതടങ്കല്‍ റദ്ദാക്കാനാകില്ലെന്ന് വ്യക്തമാക്കി പഞ്ചാബ് പ്രവിശ്യ സര്‍ക്കാര്‍.

ഹാഫിസ് സയിദ് തടവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ലാഹോര്‍ കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷ സര്‍ക്കാര്‍ തള്ളി. മോചനം ക്രമസമാധാനപ്രശ്‌നം സൃഷ്ടിക്കുമെന്ന് സര്‍ക്കാര്‍ ലാഹോര്‍ കോടതിയെ അറിയിച്ചു.

ഹാഫിസ് സയിദിനെയും നാലു കൂട്ടാളികളെയും വീട്ടുതടങ്കലില്‍ പാര്‍പ്പിക്കുന്നത് രണ്ടുമാസത്തേക്കു കൂടി നീട്ടിയിരുന്നു. ഇതിനെതിരെയാണ് ഇവര്‍ കോടതിയെ സമീപിച്ചത്.

2008-ലെ മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യസൂത്രധാരനായ സയിദിനെ അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു. യുഎസ് സര്‍ക്കാര്‍ തലയ്ക്ക് 10 മില്യണ്‍ ഡോളര്‍ വിലയിട്ടിരിക്കുന്ന ഭീകരന്‍ കൂടിയാണ് സയിദ്.

Top