hafiz saeed new party

ഇസ്‌ലാമാബാദ്: മുംബൈ ആക്രമണത്തിന്റെ സൂത്രധാരനായ ഹഫീസ് സയീദിന്റെ വീട്ടുതടങ്കിലിന് ശേഷം പ്രവര്‍ത്തനങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ട ജമാഅത്തുദ്ദഅ്‌വ പേരുമാറ്റുന്നു. ഹഫീസ് തെഹ്‌രീക് ആസാദി ജമ്മുകശ്മീര്‍ എന്ന പേരില്‍ പുതിയ സംഘടനയായാണ് ജമാഅത്തുദ്ദഅ്‌വയുടെ ഇനിയുള്ള പ്രവര്‍ത്തനം. ‘കശ്മീരിന് അടിയന്തിരമായി സ്വാതന്ത്ര്യം’ എന്നാണ് തെഹ്‌രീക് അസാദി ജമ്മുകശ്മീര്‍ അര്‍ഥമാക്കുന്നത്.

സഈദിനെ അറസ്റ്റ് ചെയ്തതിലൂടെ സംഘടനാ പ്രവര്‍ത്തനം ഭരണകൂടം അടിച്ചമര്‍ത്തിയിരിക്കുകയാണ്. അറസ്റ്റിന് ഒരാഴ്ച മുമ്പ് സയീദ് പുതിയ സംഘടനയെ കുറിച്ച് സൂചന നല്‍കിയിരുന്നു സൂചിപ്പിച്ചിരുന്നു. ജമാഅത്തുദ്ദഅ്‌വയെയും ഫലാഹെ ഇന്‍സാനിയറ്റ് ഫൗണ്ടേഷനെയും അടിച്ചമര്‍ത്താനുള്ള ഔദ്യോഗിക നീക്കം മണത്തറിഞ്ഞ സഈദ് എങ്ങനെ ഇതിനെ മറികടക്കാം എന്നതിനെ കുറിച്ച് നേരത്തെ പദ്ധതി തയാറാക്കിയിരുന്നു.

രണ്ട് സംഘടനകളും പുതിയ പേരില്‍ പ്രവര്‍ത്തനം ആരംഭിച്ചതായി പാകിസ്താന്‍ സര്‍ക്കാറിന്റെ ഔദ്യോഗിക വൃത്തങ്ങളും സ്ഥീരീകരിച്ചിട്ടുണ്ട്. പാകിസ്താനില്‍ കശ്മീര്‍ ദിനമായി ആചരിക്കുന്ന ഫെബ്രുവരി അഞ്ചിന് പരിപാടികള്‍ സംഘടിപ്പിക്കാനും സംഘടന പദ്ധതിയിട്ടിട്ടുണ്ട്. തെഹ്‌രീക് ആസാദിയുടെ ബാനറുകള്‍ ലാഹോറിലും മറ്റ് നഗരങ്ങളിലും കണ്ടതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ലാഹോറില്‍ ഞായറാഴ്ചത്തെ സായാഹ്‌ന പ്രാര്‍ഥനകള്‍ക്ക് ശേഷം കശ്മീര്‍ കോണ്‍ഫറന്‍സ് സംഘടിപ്പിക്കും.

ലാഹോറിലെയും പഞ്ചാബിലെയും വിവിധ ജില്ലകളില്‍ തെഹ്‌രീക് കശ്മീരിന്റെ സംഭാവനാ കേന്ദ്രങ്ങളും ആംബുലന്‍സ് സേവനങ്ങളും വീണ്ടും പ്രവര്‍ത്തനക്ഷമമായിട്ടുണ്ട്. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച് വരികയായണെന്ന് പൊലീസ് അറിയിച്ചു.

Top