ഭീകരരുടെ പട്ടികയിൽ നിന്ന് പേര് മാറ്റണമെന്ന് ഐക്യരാഷ്ട്ര സഭയോട് ഹാഫിസ് സയീദ്

ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ലഷ്‌കര്‍-ഇ-തയിബ സ്ഥാപകനുമായ ഹാഫിസ് സയീദ് തന്റെ പേര് ഭീകരരുടെ പട്ടികയില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭയ്ക്ക് കത്ത് നല്‍കി.

വീട്ടുതടങ്കലിൽ നിന്ന് മോചിതനായ സാഹചര്യത്തില്‍ ലാഹോര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നിയമ സ്ഥാപനമാണ്
സയീദിന് വേണ്ടി യുഎന്നിനെ സമീപിച്ചിരിക്കുന്നത്.

അമേരിക്കന്‍ സേന 10 മില്ല്യണ്‍ ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചിരിക്കുന്ന ഇയാളെ കഴിഞ്ഞ ദിവസം പാക്കിസ്ഥാൻ ജയില്‍ മോചിതനാക്കിയിരുന്നു.

എനിക്കെതിരേ ചുമത്തിയിരുന്നത് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണെന്ന് കോടതി തിരിച്ചറിഞ്ഞതില്‍ സന്തോഷമുണ്ട്. ഇന്ത്യ തനിക്കെതിരേ അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. എന്നാല്‍, താന്‍ നിരപരാധിയാണെന്ന് കോടതി തിരിച്ചറിഞ്ഞെന്നുമായിരുന്നു ഹാഫിസിന്റെ പ്രതികരണം.

Top