ശക്തമായ കഥാപാത്രവുമായി വീണ്ടും സലീം കുമാര്‍; വൈറലായി ഈ ഹ്രസ്വ ചിത്രം

ഹാഫിസ് മുഹമ്മദ്ദ് സംവിധാനം ചെയ്ത് സലീം കുമാര്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ഷോട്ട് ഫിലിമാണ് ‘താമര’. അച്ഛനുറങ്ങാത്ത വീട്, ആദാമിന്റെ മകന്‍ അബു എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സലീം കുമാര്‍ ശക്തമായ കഥാപാത്രവുമായി തിരിച്ചെത്തിയ ചിത്രം ഇപ്പോള്‍ യൂട്യൂബില്‍ വൈറലാവുകയാണ്.

പെണ്‍മക്കളുള്ള ഓരോ മാതാപിതാക്കളുടെയും സഹോദരിമാരുള്ള ഓരോ സഹോദരന്മാരുടെയും കഥയാണ് ചിത്രം പറയുന്നത്. വിവിധ ഹൃസ്വ ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും മികച്ച സംവിധായകനുള്ള അവാര്‍ഡ് നേടുകയും ചെയ്ത ചിത്രത്തിന് കഥ ഒരുക്കിയത് തിരക്കഥാകുത്ത് രതീഷ് രവിയാണ്.

ഛായാഗ്രഹണം ഷിജു എം. ഭാസ്‌കര്‍ നിര്‍വഹിച്ചിരിക്കുന്നു. സംഗീതമൊരുക്കിയിരിക്കുന്നത് ആനന്ദ് മധുസൂധനാണ്. അബ്ദുള്‍ മനാഫ്, പി.ബി മുഹമ്മദ്ദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Top