എങ്ങനെ വാദം കേള്‍ക്കണമെന്ന് നിശ്ചയിച്ചിട്ടുണ്ടെന്ന് സുപ്രീംകോടതി ;ഹാദിയയുടെ അച്ഛന്റെ ഹര്‍ജി തള്ളി

Hadiya case-the state government changed the lawyer

ന്യൂഡല്‍ഹി: ഹാദിയയെ അടച്ചിട്ട കോടതിയില്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട് പിതാവ് അശോകന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.

എങ്ങനെ വാദം കേള്‍ക്കണമെന്ന് കോടതി നിശ്ചയിച്ചിട്ടുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ഹാദിയയെ ഹാജരാക്കുന്നത് അടച്ചിട്ട കോടതിയിലാകണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം അശോകന്‍ വീണ്ടും സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കുകയായിരുന്നു.

കുടുംബത്തിന്റെ സുരക്ഷയും സ്വകാര്യതയും കണക്കിലെടുക്കണമെന്നും അശോകന്‍ അപേക്ഷയില്‍ പറഞ്ഞിരുന്നു.

Top