സുപ്രീംകോടതിയില്‍ ഹാജരാകാന്‍ ഹാദിയ ഇന്ന് ഡല്‍ഹിക്ക് തിരിക്കും

hadiya

കൊച്ചി: സുപ്രീംകോടതിയില്‍ ഹാജരാകാന്‍ ഹാദിയ ഇന്ന് ഡല്‍ഹിക്ക് തിരിക്കും.

നെടുമ്പാശേരിയില്‍ നിന്ന് വിമാനമാര്‍ഗമാണ് ഡല്‍ഹിക്ക് പോകുന്നതെന്നാണ് വിവരം.

എന്നാല്‍ കനത്ത സുരക്ഷ ആവശ്യമുള്ളതിനാല്‍ സമയം പൊലീസ് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.

ഹാദിയയെ തിങ്കളാഴ്ച ഹാജരാക്കണമെന്നാണ് അച്ഛന്‍ അശോകനോട് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്.

എന്‍.ഐ.എയുടെ റിപ്പോര്‍ട്ടും തിങ്കളാഴ്ച കോടതി പരിഗണിക്കും.

വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ഭര്‍ത്താവ് ഷഫിന്‍ ജഹാന്‍ സുപ്രീംകോടതിയെ സമീപിച്ച സാഹചര്യത്തിലാണ് ഹാദിയയെ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടത്.

Top