ഹാദിയയെ സേലത്തെത്തിക്കാനുള്ള നടപടികള്‍ തുടങ്ങി ; സുരക്ഷ ശക്തം

hadiya

ന്യൂഡല്‍ഹി: ഹാദിയയെ ചൊവ്വാഴ്ച സേലത്തെത്തിക്കാനുള്ള നടപടികള്‍ തുടങ്ങി.

ഉച്ചയ്ക്ക് 1.20നുള്ള വിമാനത്തില്‍ ഹാദിയ കോയമ്പത്തൂരിലേക്ക് തിരിക്കും.

ശേഷം, റോഡ് മാര്‍ഗ്ഗം സേലത്തേക്ക് പോകും.

എന്നാല്‍, ഹാദിയയുടെ അമ്മയും അച്ഛനും സേലത്തേക്ക് ഇല്ല.

ഹാദിയ പഠിച്ചിരുന്ന സേലം ശിവരാജ് ഹോമിയോപതി മെഡിക്കല്‍ കോളേജില്‍ തുടര്‍ പഠനത്തിനും ഇന്റന്‍ഷിപ്പ് പൂര്‍ത്തീകരണത്തിനും വേണ്ട സൗകര്യങ്ങള്‍ ചെയ്യാന്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിനോടാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഹാദിയയെ ചൊവ്വാഴ്ച തന്നെ സേലത്തെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചത്.

കോളെജ് ഹോസ്റ്റലിലേക്കു പോകുന്നതുവരെ ഹാദിയ ഡല്‍ഹി കേരള ഹൗസില്‍ തുടരണമെന്നും സര്‍വകലാശാല ഡീന്‍ ഹാദിയയുടെ ലോക്കല്‍ ഗാര്‍ഡിയന്‍ പദവി വഹിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

Top