കനത്ത സുരക്ഷയോടെ ഹാദിയ ഡല്‍ഹിയില്‍; നാളെ സുപ്രിംകോടതിയില്‍ ഹാജരാകും

ന്യൂഡല്‍ഹി : വിവാദ മതംമാറ്റ കേസില്‍ സുപ്രീം കോടതിയില്‍ നേരിട്ട് ഹാജരാകുന്നതിനായി ഹാദിയ ഡല്‍ഹിയിലെത്തി

തിങ്കളാഴ്ചയാണ് ഹാദിയയെ സുപ്രിംകോടതിയില്‍ ഹാജരാക്കുക. വൈകീട്ട് മൂന്ന് മണിക്കാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് ഹാദിയയെ ഹാജരാക്കുന്നത്.

ശനിയാഴ്ച രാത്രി ഡല്‍ഹിയിലെത്തിയ ഹാദിയക്കും കുടുംബത്തിന് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

കേരളാ ഹൗസിലാണ് ഹാദിയയും കുടുംബവും തങ്ങുന്നത്. ഹാദിയയെ വിവാഹം കഴിച്ച ഷെഫിന്‍ ജഹാനും ഡല്‍ഹിയിലെത്തും. അച്ഛന്‍ അശോകന്റേയും എന്‍ഐഎയുടേയും എതിര്‍പ്പ് തള്ളി തുറന്ന കോടതിയില്‍ ഹാദിയയെ കേള്‍ക്കുമെന്നാണ് സുപ്രിംകോടതി വ്യക്തമാക്കിയിരുന്നത്.

കേരള ഹൗസില്‍ മാധ്യമങ്ങള്‍ക്ക് ഉള്‍പ്പടെ പ്രവേശനം നിഷേധിച്ചിരിക്കുകയാണ്.

തനിക്ക് ഭര്‍ത്താവിന് ഒപ്പം ജീവിക്കാനാണ് ആഗ്രഹംമെന്ന് ഇന്നലെ നെടുമ്പാശേരി വിമാനതാവളത്തില്‍ വച്ച് ഹാദിയ വ്യക്തമാക്കിയിരുന്നു. തന്നെയാരും നിര്‍ബന്ധിപ്പിച്ച് കല്യാണം കഴിപ്പിച്ചതല്ല. സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയത്. തനിക്ക് നീതി ലഭിക്കണം എന്നും ഹാദിയ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. അതേസമയം ഹാദിയയുടെ അച്ഛന്‍ അശോകന്‍ ഇന്ന് ഡല്‍ഹിയില്‍ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തും.

Top