ഹാദിയ കേസ്: മുസ്ലിം ലീഗിന്റെ പങ്ക് അന്വേഷിക്കണമെന്ന് ശശികല ടീച്ചര്‍

കോട്ടയം: ഹാദിയ കേസില്‍ മുസ്ലിം ലീഗിന്റെ പങ്ക് അന്വേഷിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ പി ശശികല ടീച്ചര്‍.

ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാന്‍ ഭരണഘടന നല്‍കുന്ന അവകാശം ദുരുപയോഗം ചെയ്താല്‍ അത് പുന:പരിശോധിക്കണമെന്നും ശശികല ടീച്ചര്‍ കോട്ടയത്ത് പറഞ്ഞു.

കേസ് അന്വേഷണത്തെ അടിമറിക്കാനാണ് മുസ്ലിം ലീഗ് ശ്രമിക്കുന്നതെന്നും ടീച്ചര്‍ ഉന്നയിച്ചു.

എറ്റവും വലിയ മുസ്ലിം സംഘടന എന്ന് അവകാശപ്പെടുകയും മതേതരത്വം പറയുകയും ചെയ്യുന്ന മുസ്ലിം ലീഗിന് ഹാദിയ കേസിലുള്ള പങ്ക് അന്വേഷിക്കണമെന്നും ശശികല ആവശ്യപ്പെട്ടു.

വൈക്കം സ്വദേശിനി അഖിലയെ മതം മാറ്റി വിവാഹം ചെയ്ത കേസില്‍ കോടതിവിധികളെ അട്ടിമറിക്കാനാണ് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ ശ്രമിക്കുന്നതെന്നും ശശികല ടീച്ചര്‍ കോട്ടയത്ത് പറഞ്ഞു.

വടക്കന്‍ പറവൂരില്‍ നടത്തിയ പ്രസംഗത്തില്‍ തനിക്ക് ബോധ്യമുള്ള കാര്യങ്ങളാണ് സംസാരിച്ചത്. ചില മാദ്ധ്യമങ്ങള്‍ ബോധപൂര്‍വ്വമാണ് പ്രസംഗം വളച്ചൊടിച്ചത്.ഈ വിഷയത്തിൽ വി ഡി സതീശന്‍ കളിക്കുന്നത് വോട്ടിനുവേണ്ടിയുള്ള നാടകമാണെന്നും ശശികല ടീച്ചര്‍ പറഞ്ഞു.

Top