ഹാദിയ കേസില്‍ നിമിഷയുടെ അമ്മ കക്ഷി ചേരുന്നു; എന്‍ഐഎ അന്വേഷണം ആവശ്യപ്പെടും

Hadiya case-the state government changed the lawyer

ന്യൂഡല്‍ഹി: കോളിളക്കം സൃഷ്ടിച്ച ഹാദിയ കേസില്‍ കക്ഷി ചേരാന്‍ തിരുവനന്തപുരം മണക്കാട് സ്വദേശി നിമിഷയുടെ അമ്മ ബിന്ദു അപേക്ഷ നല്‍കി.

കേരളത്തിലെ മതപരിവര്‍ത്തനങ്ങളെക്കുറിച്ച് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നാണ് അപേക്ഷയില്‍ ആവശ്യപ്പെടുന്നത്.

എന്‍.ഐഎ, റോ, ഐബി എന്നിവയുടെ അന്വേഷണം ആവശ്യമാണെന്ന് അവര്‍ പറയുന്നു. കേരളം ഐഎസിന്റെയും ജിഹാദിന്റെയും താവളമാണെന്നും ബിന്ദു പറയുന്നു.

കേരളത്തിലെ നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍ക്ക് സമാനതകളുണ്ട്. ബിന്ദുവിന് പുറമെ സുമിത്ര ആര്യയും കേസില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കും.

അസ്വാഭാവിക സാഹചര്യത്തില്‍ കാണാതായ നിമിഷ ഇപ്പോള്‍ അഫ്ഗാനിസ്ഥാനിലെ ഐഎസ് മേഖലയില്‍ ആണെന്നാണ് കരുതുന്നത്.

കേരള ഹൈക്കോടതിയിലെ മൂന്ന് അഭിഭാഷകരും ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട്‌ സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് റിപ്പോര്‍ട്ട്.

തിങ്കളാഴ്ച ഹാദിയ കേസ് സുപ്രീംകോടതി പരിഗണിക്കുമ്പോള്‍ ഈ അപേക്ഷകളെല്ലാം കോടതിക്ക് മുമ്പാകെയെത്തും.

നേരത്തെ പിതാവ് അശോകന്‍ സുപ്രീംകോടതിയില്‍ പുതിയ അപേക്ഷ നൽകിയിരുന്നു.

എന്‍ ഐ എ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു അപേക്ഷ. കൂടാതെ കുടുംബത്തിന്റെ സുരക്ഷ ഉറപ്പു വരുത്തണമെന്നും അപേക്ഷയില്‍ പറയുന്നു.

അതേസമയം, കേസില്‍ എന്‍ ഐ എ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് കാണിച്ച് ശനിയാഴ്ച സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

Top