സുശാന്തിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു; ശ്രീനാഥ് ഭാസി

പ്രശസ്ത ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് കഴിഞ്ഞ മാസമാണ് ജീവനൊടുക്കിയത്. അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട ചില വിവാദങ്ങള്‍ കൂടാതെ, അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ സുശാന്തിനെ കുറിച്ച് പറയുന്ന ഓര്‍മകളും വലിയ വാര്‍ത്താ പ്രാധാന്യമാണ് നേടുന്നത്.

ഇപ്പോഴിതാ മലയാളത്തിലെ യുവ താരം ശ്രീനാഥ് ഭാസി സുശാന്തുമായി ബന്ധപ്പെട്ട കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ്. തനിക്കു സുശാന്തിനൊപ്പം അഭിനയിക്കാന്‍ ഒരു ക്ഷണം വന്നിരുന്നു എന്നാണ് ശ്രീനാഥ് പറയുന്നത്. സുശാന്തിന്റെ സൂപ്പര്‍ ഹിറ്റ് ഹിന്ദി ചിത്രമായ ചിച്ചോരെയിലെ ഒരു കഥാപാത്രം അവതരിപ്പിക്കാനാണ് തന്നെ ക്ഷണിച്ചത് എന്നും, എന്നാല്‍ ഹിന്ദി സിനിമകളില്‍ സ്ഥിരം കണ്ടു വരുന്ന തരത്തിലുള്ള ഒരു സൗത്ത് ഇന്ത്യന്‍ കഥാപാത്രമായിരുന്നു അതെന്നത് കൊണ്ട് താന്‍ ആ ക്ഷണം നിരസിക്കുകയാണ് ഉണ്ടായതെന്നും ശ്രീനാഥ് ഭാസി പറയുന്നു.

തമിഴ്, ഹിന്ദി ചിത്രങ്ങള്‍ ചെയ്യാന്‍ താല്പര്യം ഉണ്ടെന്നും, വ്യത്യസ്തമായ കഥാപാത്രങ്ങള്‍ അവിടുന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് താനെന്നും ശ്രീനാഥ് ഭാസി പറയുന്നു. നേവല്‍ ബേസിലായിരുന്നു വിദ്യാഭ്യാസം എന്നത് കൊണ്ട് തന്നെ ഹിന്ദി ഭാഷ തനിക്കു നന്നായി വഴങ്ങുമെന്നും ശ്രീനാഥ് ഭാസി പറയുന്നു.

Top