ഹാക്കിങ് ഭീക്ഷണി; ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി മൈക്രോസോഫ്റ്റ്

മെയില്‍ ഹാക്കിങ് ഭീക്ഷണി സംബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി മൈക്രോസോഫ്റ്റ്. ശനിയാഴ്ചയാണ് ഇമെയിലിലൂടെ ഉപഭോക്താക്കള്‍ക്ക് കമ്പനി മുന്നറിയിപ്പ് നല്‍കിയത്.

ഹാക്കിംഗ് സംഭവിച്ചാല്‍ ഇമെയില്‍ അക്കൗണ്ട് ഉടമയുടെ സ്വകാര്യ വിവരങ്ങള്‍, ഇമെയില്‍ അഡ്രസുകള്‍, ഫോള്‍ഡര്‍ പേരുകള്‍, ഇമെയിലിന്റെ സബ്ജക്ട് ലൈനുകള്‍ എന്നിവ നഷ്ടപ്പെട്ടേക്കാമെന്നാണ് കമ്പനി പറയുന്നത്. എന്നിരുന്നാലും ഇമെയിലില്‍ അറ്റാച്ച് ചെയ്തിട്ടുള്ള രേഖകളും ഫയലുകളും വായിക്കാനോ കാണാനോ സാധിക്കില്ല.

ജനുവരി ഒന്നുമുതല്‍ മാര്‍ച്ച് 28 വരെ ഹാക്കിംഗ് സംഭവിക്കാം എന്നു പറയുന്ന മുന്നറിയിപ്പില്‍ നിലവില്‍ എത്ര അക്കൗണ്ടുകളെ ഹാക്കിംഗ് ബാധിച്ചിട്ടുണ്ട് എന്നതു വ്യക്തമാക്കിയിട്ടില്ല.

Top