ഹാക്കിങ് ശ്രമം:എസ്.ബി.ഐ ഉപഭോക്താക്കളുടെ ഫോണിലേക്ക് വ്യാജ സന്ദേശം

ന്യൂഡല്‍ഹി: എസ്ബിഐ ഉപഭോക്താക്കളുടെ ഫോണിലേക്ക് വ്യാജ സന്ദേശം. ഹാക്കര്‍മാര്‍ ഇന്റര്‍നെറ്റ്  മുഖേന ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിച്ച് നടത്തിയ തട്ടിപ്പാണിത്. 9870 രൂപ മൂല്യം വരുന്ന എസ്ബിഐ ക്രഡിറ്റ് പോയിന്റുകള്‍ ഉടന്‍ ഉപയോഗിക്കൂവെന്നാണ് സന്ദേശത്തില്‍ പറയുന്നത്.

ഈ സന്ദേശം ഉപഭോക്താക്കളെ ഒരു വ്യാജ വെബ്‌സൈറ്റിലേക്കാണ് കൊണ്ടുപോകുന്നത്. ഇവിടെ ഉപഭോക്താക്കളോട് അവരുടെ വ്യക്തിപരവും രഹസ്യമായി സൂക്ഷിക്കേണ്ടതുമായ വിവരങ്ങള്‍ എഴുതിച്ചേര്‍ക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. ക്രഡിറ്റ് കാര്‍ഡ് നമ്പര്‍, കാലാവധി, സിവിവി, എം – പിന്‍ എന്നിവ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഫില്‍ യുവര്‍ ഡീറ്റെയ്ല്‍സ് എന്ന ഫോമില്‍ രേഖപ്പെടുത്താന്‍ ആവശ്യപ്പെടുന്നു.

ഈ സംഭവത്തില്‍ ഊര്‍ജ്ജിതമായ അന്വേഷണമാണ് നടക്കുന്നത്. ദില്ലിയിലെ സൈബര്‍ പീസ് ഫൗണ്ടേഷനും ഓടോബൂട് ഇന്‍ഫോസെക് പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്നാണ് അന്വേഷണം നടത്തുന്നത്. ഈ വെബ്‌സൈറ്റിന്റെ ഉടമകളായി രജിസ്റ്റര്‍ ചെയ്‌തേക്കുന്നത് ഒരു മൂന്നാം കക്ഷിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്നാണ് തട്ടിപ്പ് സംഘം പ്രവര്‍ത്തിക്കുന്നതെന്ന് അറിയാന്‍ കഴിഞ്ഞിട്ടുള്ളത്.

 

 

 

 

 

Top