ഹാക്കര്‍മാര്‍ തകര്‍ത്തത് 130 ഓളം അക്കൗണ്ടുകള്‍; ലക്ഷ്യം ക്രിപ്‌റ്റോകറന്‍സി തട്ടിപ്പ്

ഭ്യന്തര സാങ്കേതിക സംവിധാനങ്ങളുടെ നിയന്ത്രണം കൈക്കലാക്കി 130ഓളം അക്കൗണ്ടുകള്‍ക്ക് നേരെയാണ് ആക്രമണം നടന്നെന്ന് വിവരങ്ങള്‍ പുറത്ത് വിട്ട് ട്വിറ്റര്‍. ട്വിറ്ററില്‍ ഏറെ ആരാധകരുള്ള അക്കൗണ്ടുകള്‍ തിരഞ്ഞുപിടിച്ചാണ് ഹാക്കര്‍ സൈബറാക്രമണം നടത്തിയത്.

മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്, മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ, ടെസ്ല മേധാവി ഇലോണ്‍ മസ്‌ക്, ആമസോണ്‍ മേധാവി ജെഫ് ബെസോസ്, പ്രസിഡന്റ് തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി ജോ ബൈഡെന്‍, ടെലിവിഷന്‍ താരമായ കിം കര്‍ദാഷിയാന്‍ എന്നിവരുള്‍പ്പടെയുള്ള പ്രമുഖരുടെ അക്കൗണ്ടുകളും ഇക്കൂട്ടത്തിലുണ്ട്.

എന്നാല്‍ അക്കൗണ്ടുകളുടെ ചെറിയ സബ് സെറ്റിന്റെ നിയന്ത്രണം മാത്രം കൈക്കലാക്കാനെ ഹാക്കര്‍മാര്‍ത്ത് സാധിച്ചുള്ളൂ എന്ന് ട്വിറ്റര്‍ പ്രസ്താവനിയല്‍ പറഞ്ഞിരുന്നു. അക്കൗണ്ട് ഉടമകളുടെ സ്വകാര്യ വിവരങ്ങള്‍ കൈക്കലാക്കാന്‍ ഹാക്കര്‍മാര്‍ക്ക് സാധിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണെന്നും ട്വിറ്റര്‍ പറഞ്ഞു.

അതേസമയം അമേരിക്കയിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ (എഫ്ബിഐ) സാന്‍ഫ്രാന്‍സിസ്‌കോ ഡിവിഷന്‍ ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്ക് നേരെയുണ്ടായ സൈബറാക്രമണത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാഷിങ്ടണിലെ ജനപ്രതിനിധികളും ഇതില്‍ അന്വേഷണം ആവശ്യപ്പടുന്നുണ്ട്. ക്രിപ്‌റ്റോകറന്‍സി തട്ടിപ്പുകാരാണ് ഹാക്കിങിന് പിന്നിലെന്നാണ് കണ്ടെത്തല്‍.

Top