സൈബര്‍ അക്രമണത്തിനൊരുങ്ങി ഹാക്കര്‍മാര്‍; 193 ബില്ല്യന്‍ ഡോളര്‍ നഷ്ടം സംഭവിച്ചേക്കാമെന്ന് റിപ്പോര്‍ട്ട്

ഹാക്കര്‍മാര്‍ സംയുക്തമായി വന്‍ സൈബര്‍ ആക്രമണത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതിലൂടെ ആഗോളതലത്തില്‍ ഏകദേശം 85 മുതല്‍ 193 ബില്ല്യന്‍ ഡോളര്‍ വരെ നഷ്ടം സംഭവിച്ചേക്കാമെന്നും, ഇമെയിലിലൂടെയായിരിക്കും ഈ ആക്രമണം എന്നുമാണ് റിപ്പോര്‍ട്ട്. ആഗോളതലത്തിലെ പല മേഖലെയെയും ഇത് ബാധിച്ചേക്കാമെന്നും, ഇന്‍ഷുറന്‍സ് , റീട്ടെയില്‍ വില്‍പ്പന, ആരോഗ്യപരിപാലനം, നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍, ബാങ്കിങ് മേഖലകകള്‍ എന്നിവയെ ലക്ഷ്യം വച്ചാണ് ആക്രമണമെന്നും സൂചനയുണ്ട് .

അമേരിക്ക , യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലെ സമ്പദ് വ്യവസ്ഥകളെയായിരിക്കും ആക്രമണം കൂടുതലായി ബാധിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇന്‍ഷുറന്‍സ് മേഖലയ്ക്കു മാത്രം ഏകദേശം 27 ബില്യന്‍ ഡോളര്‍ നഷ്ട്ടം വന്നേക്കാമെന്നും വിദഗ്ദര്‍ വിലയിരുത്തുന്നു.

2017 ല്‍ നടന്ന ഒരു ആക്രമണത്തില്‍ മുബൈ മുതല്‍ ലോസ്ആഞ്ചലസ് വരെയുള്ള നിരവധി തുറമുഖനഗരങ്ങളിലെ ആയിരക്കണക്കിന് കമ്പ്യൂട്ടറുകള്‍ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ചില അധികാരികള്‍ അല്ലെങ്കില്‍ ധനമോഹികളായിരിക്കാം ഇത്തരം ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം.

Top