കെവിന്‍ വധക്കേസ് പ്രതിയ്ക്കായി ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ്

kerala hc

കൊച്ചി: കെവിന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതിയ്ക്കായി ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഒന്‍പതാം പ്രതി ടിറ്റോ ജെറോമിനായാണ് ഹര്‍ജി. ജയിലില്‍ വെച്ച് പ്രതി ക്രൂരമായി മര്‍ദിക്കപ്പെട്ടെന്ന് കരുതുന്നതായി ഹര്‍ജിയില്‍ പറയുന്നു. അടിയന്തര അന്വേഷണത്തിന് സിംഗിള്‍ ബെഞ്ച് നിര്‍ദേശം.

തിരുവനന്തപുരം ജില്ലാ ജഡ്ജിയും ഡിഎംഒയും ജയില്‍ ഐജിയും ഉടന്‍ പൂജപ്പുരയില്‍ എത്തണം. ഇന്ന് നാല് മണിക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ജസ്റ്റീസ് വിനോദ് ചന്ദ്രന്‍ നിര്‍ദ്ദേശിച്ചു. കണ്ണിന് കണ്ണ് പല്ലിന് പല്ല് എന്ന രീതി വേണ്ടെന്ന് കോടതി പരാമര്‍ശിച്ചു. കോടതിയാണ് ശിക്ഷിച്ചത്. ജയിലിനുള്ളില്‍ പൊലീസുകാര്‍ പ്രത്യേകം ശിക്ഷ നടപ്പാക്കേണ്ടന്നും കോടതി കൂട്ടിച്ചേര്‍ത്തു.

Top