സൂപ്പര്‍ സ്ട്രൈക്കര്‍ ഹാളണ്ടിന് പരിക്ക്; ഒരു മാസം പുറത്ത്

ബൊറൂസിയ ഡോര്‍ട്മുണ്ട് സ്‌ട്രൈക്കര്‍ ഹാളണ്ട് ഒരു മാസത്തോളം കളം വിട്ടു നില്‍ക്കേണ്ടി വരും. ഹാളണ്ടിന് പരിക്കേറ്റു എന്നും ആഴ്ചകളോളം പുറത്തായിരിക്കും എന്ന് ഡോര്‍ട്മുണ്ട് പരിശീലകന്‍ മാര്‍കോ റോസ് അറിയിച്ചു. അരക്കെട്ടിനാണ് പരിക്ക്.

അയാക്‌സിന് എതിരായ ചാമ്പ്യന്‍സ് ലീഗ് മത്സരം ഉള്‍പ്പെടെ ഡോര്‍ട്മുണ്ടിന്റെ സൂപ്പര്‍ സ്‌ട്രൈക്കര്‍ക്ക് നഷ്ടമാകും. താരം രണ്ട് ദിവസം മുമ്പ് നടന്ന അയാക്‌സിന് എതിരായ ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ 90 മിനുട്ടും കളിച്ചിരുന്നു. ഡോര്‍ട്മുണ്ടിന്റെ താരങ്ങളായ ഷുല്‍സും മുനിയറും പരിക്കേറ്റ് പുറത്ത് തന്നെയാണ്.

 

Top