എച്ച് 1 ബി വിസ :വിദേശ വിദഗ്ദ്ധര്‍ അമേരിക്ക വിടുമെന്ന് മുന്നറിയിപ്പ്

വാഷിംങ്ടണ്‍: എച്ച് 1 ബി വിസയുള്ളവരുടെ ജീവിത പങ്കാളികള്‍ക്ക് ജോലി നഷ്ടമാകുമെന്ന ട്രംപിന്റെ നിലപാട് വിദേശ വിദഗ്ധര്‍ അമേരിക്ക വിടാന്‍ വഴിയൊരുക്കും. ഒരു ലക്ഷം വിദേശ വിദഗ്ദ്ധര്‍ അമേരിക്ക വിട്ടേക്കുമെന്നാണ് പഠനം തെളിയിക്കുന്നത്. എച്ച് 1 ബി വിസ ചട്ടങ്ങള്‍ കടുപ്പിക്കാനുള്ള തീരുമാനം അമേരിക്കയില്‍ ജോലിചെയ്യുന്ന വിദേശികളെ വിദഗ്ദ്ധ ജീവനക്കാരെ മാനസികമായി രാജ്യത്ത് നിന്ന് അകറ്റുമെന്നാണ് വിദഗ്ദ്ധര്‍ അനുമാനിക്കുന്നത്.

trumph-1

എച്ച് 1 ബി വിസയുള്ളവരുടെ ജീവിത പങ്കാളികള്‍ക്കു ജോലി നഷ്ടമാകുന്നതോടെ വരുമാനത്തിലെ വലിയ കുറവ്, വീട്ടിലുണ്ടാകുന്ന സമ്മര്‍ദ്ദങ്ങള്‍ എന്നിവ അമേരിക്കയിലെ നിയമനത്തോട് വിദഗ്ദ്ധര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും അതിന്റെ പ്രതിഫലനം വലിയ തോതില്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തുന്നത്.

ടെന്നസി, ലിമറിക് സര്‍വ്വകലാശാലകളിലെ വിദഗ്ദ്ധരാണ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തിന്റെ പഠനം നടത്തിയത്. പഠനത്തിനായി 1800 ഇന്ത്യക്കാരെയും ഉള്‍പ്പെടുത്തിയിരുന്നു. 2015 ല്‍ ഒബാമ പ്രസിഡന്റായിരുന്നപ്പോഴാണ് എച്ച് 1 ബി വിസ ഹോള്‍ഡര്‍മാരുടെ ജീവിത പങ്കാളികള്‍ക്കും അമേരിക്കയില്‍ ജോലി ചെയ്യാന്‍ അനുമതി നല്‍കിയത്.

Top