സംസ്ഥാനത്ത് എച്ച്1 എൻ1 കേസുകളിൽ വർധന, ആറ് പേർക്ക് സ്ഥിരീകരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് പനിയും പകർച്ച വ്യാധികളും മാറ്റമില്ലാതെ തുടരുന്നതിനിടെ എച്ച്1 എൻ1 കേസുകളിൽ വർധന. ഇന്നലെ ആറ് പേർക്കാണ് എച്ച്1 എൻ1 സ്ഥിരീകരിച്ചത്. ഇത് സമീപകാലത്തെ ഉയർന്ന കണക്കാണ്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിലായാണ് എച്ച്1 എൻ1 കേസുകൾ പുതുതായി സ്ഥിരീകരിച്ചത്. രണ്ടെണ്ണം ആലപ്പുഴയിലാണ്. മലപ്പുറത്ത് മൂന്ന് കോളറ കേസുകൾ കൂടി സ്ഥിരീകരിച്ചു. സംസ്ഥാനത്ത് സ്ഥീരകരിച്ച പത്ത് ഡെങ്കിപ്പനി കേസുകളിൽ നാലും എറണാകുളം ജില്ലയിലാണ്. സംസ്ഥാനത്ത് ഇന്നലെ 8487 പേരാണ് പനി ചികിത്സ തേടിയത്. 108 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം രാജ്യത്ത് എച്ച്3 എൻ2 വൈറസിന്റെ വ്യാപനം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് കേന്ദ്രം വ്യക്തമാക്കുന്നു. കർണാടകയിലും ഹരിയാനയിലും എച്ച്3 എൻ2 ബാധിച്ചു മരിച്ചു. ആളുകളുമായി സമ്പർക്കത്തിൽ വന്നവരുടെ പരിശോധന ഇന്ന് നടക്കും. രാജ്യത്ത് വൈറസിന്റെ വ്യാപനം നിരീക്ഷിക്കാൻ പ്രത്യേക നെറ്റ്‌വർക്ക് ഏർപ്പെടുത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ 400ലധികം പേർക്ക് രോഗം ബാധിച്ചതായാണ് സർക്കാർ കണക്ക്.

Top