വെടിവച്ച്‌ കൊല്ലാന്‍ നിര്‍ദേശിക്കുന്ന തന്‍റെ പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് കുമാരസ്വാമി

Kumaraswamy.

ബംഗളൂരു: പാര്‍ട്ടി നേതാവിനെ കൊലപ്പെടുത്തിയവരെ വെടിവച്ച് കൊല്ലാന്‍ നിര്‍ദേശിക്കുന്ന തന്റെ പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി.

ജെഡിഎസ് പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ വെടിവച്ചു കൊല്ലാന്‍ കുമാരസ്വാമി ഫോണിലൂടെ ഉത്തരവിട്ട സംഭവം വിവാദമാകുന്നു. മുഖ്യമന്ത്രിയുടെ സംഭാഷണം വാര്‍ത്താ ചാനല്‍ പുറത്തുവിട്ടതോടെയായിരുന്നു സര്‍ക്കാര്‍ വിവാദത്തിലായത്.

‘ഇതു വലിയ കാര്യമൊന്നുമല്ല. അപ്പോഴത്തെ വികാരത്തില്‍ പറഞ്ഞ് പോയതാണ് അത്. പെട്ടെന്നുണ്ടായ വികാരവിക്ഷോഭത്തില്‍ അങ്ങനെ സംസാരിച്ച് പോയി. അത് തികച്ചും മാനുഷികം മാത്രമാണ്. ആ അവസ്ഥയില്‍ ഏത് മനുഷ്യനായാലും അങ്ങനെ മാത്രമേ പ്രതികരിക്കൂ. ഏതെങ്കിലും ഒരു പൗരന്‍ പോലും പ്രശ്‌നത്തിലാണെങ്കില്‍ അതില്‍ എല്ലാം മറന്ന് ഇടപെടുന്നയാളാണ് ഞാന്‍. അത് തന്റെ കൂടെ പ്രശ്‌നമായി കാണുകയും ചെയ്യും’- കുമാരസ്വാമി പറഞ്ഞു.

ചില ഘട്ടങ്ങളിലെല്ലാം വളരെ വൈകാരികമായി പെരുമാറിപ്പോകുന്ന വ്യക്തിയാണ് താനെന്നും തന്റെ സ്ഥാനത്ത് ആരായിരുന്നെങ്കിലും അപ്പോള്‍ അങ്ങനെ തന്നെയേ പ്രതികരിക്കുമായിരുന്നുള്ളൂവെന്നുമായിരുന്നു കുമാരസ്വാമിയുടെ പ്രതികരണം. ഇത് ഒരു വലിയ വിഷയമല്ലെന്നും മാധ്യമങ്ങള്‍ ഇത് വലുതാക്കരുതെന്നും കുമാരസ്വാമി വ്യക്തമാക്കി.

Top