കർണാടകത്തിൽ സഖ്യ സർക്കാർ കാലാവധി പൂർത്തിയാക്കുമെന്ന് കുമാരസ്വാമി

ബെംഗളുരു : കര്‍ണാടകത്തില്‍ സഖ്യ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. പിന്തുണ നല്‍കിയതിന് രാഹുല്‍ ഗാന്ധിക്കും കെ സി വേണുഗോപാലിനും സിദ്ദരാമയ്യക്കും കുമാരസ്വാമി നന്ദി അറിയിച്ചു. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള സന്ദേശത്തില്‍ ആയിരുന്നു കുമാരസ്വാമിയുടെ നന്ദി പ്രകാശനം.

മെയ് 23 നാണ് കോണ്‍ഗ്രസ് – ജെ ഡി എസ് സഖ്യമായ കുമാരസ്വാമി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം.

അതേസമയം എച്ച്.ഡി കുമാരസ്വാമി വെള്ളിയാഴ്ച വരെ മാത്രമേ ആ പദവിയിലിരിക്കൂവെന്ന ഭീഷണിയുമായി കേന്ദ്രമന്ത്രി ഡി.വി സദാനന്ദ ഗൗഡ രംഗത്ത് വന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നാല്‍ കര്‍ണാടകയിലെ സര്‍ക്കാര്‍ താഴെ വീഴുമെന്നും അദ്ദേഹം പറഞ്ഞു.

കുറെയേറെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഇപ്പോഴത്തെ സംസ്ഥാന സര്‍ക്കാരില്‍ അസംതൃപ്തരാണ്. ഈ അസംതൃതി ശക്തമാക്കുമെന്നും മുഖ്യമന്ത്രി പദവി വിട്ടിറങ്ങാന്‍ കുമാരസ്വാമി നിര്‍ബന്ധിതനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top