ജിംനാസ്റ്റിക്‌സ് സൂപ്പര്‍ താരം സിമോണ്‍ ബൈല്‍സ് ഒളിമ്പിക്‌സില്‍ നിന്ന് പിന്‍മാറി

ടോക്യോ: ജിംനാസ്റ്റിക്‌സ് സൂപ്പര്‍ താരം സിമോണ്‍ ബൈല്‍സ് വനിതാ ടീം വോള്‍ട്ട് ഫൈനലില്‍ നിന്ന് പിന്‍മാറി. വോള്‍ട്ട് ഇനത്തില്‍ പങ്കെടുത്തതിന് ശേഷമാണ് ബൈല്‍സിന്റെ പിന്‍മാറ്റം. ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് ബൈല്‍സിന്റെ പിന്‍മാറ്റമെന്നാണ് സൂചന. ഇതൊടെ, ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക് ഫൈനലില്‍ അമേരിക്കയ്ക്ക് വന്‍ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.

ആരോഗ്യസ്ഥിതി വിലയിരുത്തിയശേഷമെ വരും ദിവസങ്ങളില്‍ നടക്കുന്ന മത്സരങ്ങളില്‍ ബൈല്‍സ് പങ്കെടുക്കുമോ എന്ന് പറയാനാവു എന്ന് യുഎസ്എ ജിംനാസ്റ്റിക്‌സ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 2016ലെ റിയോ ഒളിംപിക്‌സില്‍ നാലു സ്വര്‍ണവും ഒരു വെങ്കലവും നേടിയ താരമാണ് ബൈല്‍സ്. ഇത്തവണ വ്യക്തിഗത ഇനങ്ങളില്‍ അഞ്ചെണ്ണത്തിലും ബൈല്‍സ് ഫൈനലിലെത്തിയിരുന്നു.

പ്രതീക്ഷകളുടെ ഭാരം തന്റെ ചുമലുകളിലുണ്ടെന്ന് ബൈല്‍സ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. ചിലപ്പോള്‍ ഇത് താങ്ങാവുന്നതിലും അപ്പുറമാണെന്നും ഒളിമ്പിക്‌സ് എന്നാല്‍ തമാശയല്ലെന്നും ബൈല്‍സ് കുറിച്ചു.

പതിവ് ഫോമിലേക്ക് ഉയരാതിരുന്ന താരം പങ്കെടുത്തവരില്‍ ഏറ്റവും കുറച്ച് പോയന്റാണ് സ്‌കോര്‍ ചെയ്തത്. ഈയിനത്തില്‍ തുട!ര്‍ച്ചയായ മൂന്നാം സ്വര്‍ണത്തിന് ശ്രമിക്കവയേണ് ബൈല്‍സിന്റെ പിന്മാറ്റം ബൈല്‍സ് മറ്റ് ഇനങ്ങളിലും ഇനി പങ്കെടുക്കുമോ എന്ന ആശങ്കയും അമേരിക്കയ്ക്ക് ഉണ്ട്.

Top