ഗ്യാൻവാപി കേസ്; ഹർജിയിൽ വാരാണസി അതിവേഗ കോടതി ഇന്ന് വിധി പറയും

വാരാണസി: ഗ്യാൻവാപി മസ്ജിദിൽ കണ്ടെത്തിയതായി അവകാശപ്പെടുന്ന ശിവലിംഗത്തിൽ ആരാധന നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജിയിൽ വാരാണസി അതിവേഗ കോടതി ഇന്ന് വിധി പറയും. സിവിൽ ജഡ്ജി മഹേന്ദ്ര പാണ്ഡെയാണ് വിധി പറയുക. ശിവലിംഗത്തിൽ ആരാധന നടത്താൻ അനുവദിക്കണമെന്നും ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിൽ പ്രവേശിക്കുന്നതിൽനിന്ന് മുസ്‍ലിംകളെ വിലക്കണമെന്നും ആവശ്യപ്പെട്ട് വിശ്വവേദിക് സനാതൻ സംഘ് ജനറൽ സെക്രട്ടറി കിരൺ സിങ്ങാണ് മേയ് 24ന് വാരാണസി ജില്ല കോടതിയിൽ ഹരജി നൽകിയത്. മസ്ജിദ് സമുച്ചയം വിശ്വവേദിക് സനാതൻ സംഘിന് കൈമാറണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു.

Top