ഗ്യാന്‍വാപി കേസ് ജില്ലാ കോടതിയിലേക്ക്; ഇടക്കാല ഉത്തരവ് നിലനില്‍ക്കുമെന്നും സുപ്രീംകോടതി

ഡൽഹി: ഗ്യാൻവാപി മസ്ജിദ് കേസ് വാരണാസി ജില്ലാ കോടതിയിലേക്ക് മാറ്റിക്കൊണ്ട് സുപ്രീംകോടതിയുടെ ഉത്തരവ്. സിവിൽ കോടതി നടപടികൾ നിർത്തിവെക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചു. മെയ് 17ലെ ഇടക്കാല ഉത്തരവ് നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി.

പ്രാർഥനയ്ക്ക് മുമ്പ് ശുചീകരണത്തിന് സൗകര്യമൊരുക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചിട്ടുണ്ട്. ജില്ലാ കളക്ടർക്കാണ് കോടതി ഇതു സംബന്ധിച്ച് നിർദ്ദേശം നൽകിയിരിക്കുന്നത്. ശുചീകരണത്തിനുള്ള കുളം അടച്ചിടാനാവില്ലെന്ന് മസ്ജിദ് കമ്മിറ്റി വ്യക്തമാക്കിയിരുന്നു. തുടർന്നാണ് കോടതിയുടെ നിർദ്ദേശം.

സർവ്വെയ്ക്കെതിരായി മസ്ജിദ് കമ്മിറ്റി നല്കിയ ഹർജിയാണ് കോടതി പരിഗണിച്ചത്. മൂന്നു നിർദ്ദേശങ്ങൾ ജസ്ററിസ് ചന്ദ്രചൂഡ് മുന്നോട്ട് വച്ചു. ഒന്നും അംഗീകരിക്കാനാകില്ലെന്ന് മസ്ജിദ് കമ്മിറ്റി നിലപാട് അറിയിച്ചു. നിലവിലെ കോടതി ഉത്തരവ് നല്കുക, കോടതി നടപടികൾക്കുള്ള സ്റ്റേ തുടരുക, ജില്ല കോടതിക്കു വിടുക എന്നിവയാണ് ജസ്ററിസ് ചന്ദ്രചൂഡ് മുന്നോട്ട് വച്ച നിർദ്ദേശങ്ങൾ. അഞ്ഞൂറ് കൊല്ലമായുള്ള സ്ഥിതി ആസൂത്രിതമായി മാറ്റിയെന്ന് മസ്ജിദ് കമ്മിറ്റി വാദിച്ചു.

Top