പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്ക് വ്യത്യസ്ത ശിക്ഷയുമായി ഗ്വാളിയോര്‍

ഗ്വാളിയോര്‍: പൊതു ഇടങ്ങളില്‍ മുഖാവരണം ധരിക്കാത്തവര്‍ക്കും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കും ഗ്വാളിയറില്‍ ശിക്ഷയായി ആശുപത്രികളില്‍ സന്നദ്ധ സേവനം.

ഇത്തരക്കാര്‍ക്ക് പിഴയ്ക്ക് പുറമേ ആശുപത്രി, പൊലീസ് ചെക്ക് പോസ്റ്റ് എന്നിവിടങ്ങളില്‍ മൂന്ന് ദിവസത്തെ സന്നദ്ധ സേവനം നടത്തേണ്ടി വരുമെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇത് സംബന്ധിച്ച ഉത്തരവ് ജില്ലാ ഭരണകൂടം പുറത്തിറക്കി. മുഖാവരണം ധരിക്കാത്തവര്‍, കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ എന്നിവര്‍ക്ക് പിഴയ്ക്ക് പുറമേ ആശുപത്രി, കോവിഡ് സെന്റര്‍, പൊലീസ് എയ്ഡ്‌സ് പോസ്റ്റ് എന്നിവിടങ്ങളില്‍ മൂന്ന് ദിവസത്തെ സന്നദ്ധ സേവനം നടത്തുമെന്നാണ് ഉത്തരവില്‍ പറയുന്നത്.

ഇന്ദോര്‍, ഭോപ്പാല്‍ എന്നീ നഗരങ്ങളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവരെ ജില്ലാ അതിര്‍ത്തിയില്‍ പരിശോധനയ്ക്ക് വിധേയരാക്കണമെന്നും കളക്ടര്‍ നിര്‍ദേശം നല്‍കി.

മധ്യപ്രദേശില്‍ നടപ്പാക്കുന്ന ‘കില്‍ കൊറോണ’ ക്യാമ്പയിന്റെ ഭാഗമായി ഉദ്യോഗസ്ഥരുമായുള്ള യോഗത്തിന് ശേഷമാണ് കളക്ടര്‍ കൗശലേന്ദ്ര വിക്രം സിങ് ഉത്തരവ് പുറപ്പെടുവിച്ചത്.

Top