നവി മുംബൈ വിമാനത്താവള നിര്‍മാണത്തിന്റെ കരാര്‍ ഏറ്റെടുത്ത് ജിവികെ കമ്പനി

മുംബൈ: നവി മുംബൈ ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് സെക്കന്തരാബാദിലെ ജിവികെ കമ്പനി.

മഹാരാഷ്ട്ര സര്‍ക്കാര്‍ ജിവികെ സമര്‍പ്പിച്ച ടെന്‍ഡര്‍ അംഗീകരിച്ചു. സിറ്റി ആന്‍ഡ് ഡെവലപ്മെന്റെ കോര്‍പറേഷനെ മറികടന്നാണ് ജിവികെ കരാര്‍ നേടിയത്.

മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡാണ് (മിയാല്‍) 16,000 കോടി രൂപയുടെ പദ്ധതി ഏറ്റെടുത്തു നടപ്പിലാക്കുക.

എയര്‍പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യയുടെയും ജിവികെ ഇന്‍ഡസ്ട്രീസിന്റെയും നേതൃത്വത്തിലാണ് മിയാലിന്റെ പ്രവര്‍ത്തനം.

Top