ജി വി രാജ കായിക പുരസ്‌കാരം പ്രഖ്യാപിച്ചു; മുഹമ്മദ് അനസിനും പി സി തുളസിക്കും

തിരുവനന്തപുരം: മികച്ച കായിക താരങ്ങള്‍ക്കുള്ള ജി വി രാജ കായിക പുരസ്‌കാരം പ്രഖ്യാപിച്ചു. അത്‌ലറ്റ് മുഹമ്മദ് അനസും ബാഡ്മിന്റണ്‍ താരം പി സി തുളസിയുമാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. മൂന്ന് ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്ററില്‍ വെള്ളിമെഡല്‍ നേടിയിരുന്നു അനസ്. കൂടാതെ കോമണ്‍വെല്‍ത്ത് ഗെയിംസിലും മികച്ച പ്രകടനം നടത്തിയിരുന്നു ഈ താരം. ഏഷ്യന്‍ ഗെയിംസില്‍ വെങ്കലമാണ് തുളസി നേടിയത്.

ഒളിമ്പ്യന്‍ സുരേഷ് ബാബു ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ലഭിച്ചത് അഞ്ജു ബോബി ജോര്‍ജ്, ബോബി അലോഷ്യന്‍സ് തുടങ്ങിയവരുടെ പരിശീലകനായിരുന്ന ടിപി ഔസേഫിനാണ്. രണ്ട് ലക്ഷം രൂപയും ഫലകവും പ്രശംസാ പത്രവും അദ്ദേഹത്തിന് ലഭിക്കും.

മികച്ച കായിക പരിശീലകനുള്ള പുരസ്‌കാരം ഫുട്ബോള്‍ കോച്ച് സജീവന്‍ ബാലനുമാണ് സ്വന്തമാക്കിയത്. ഒരു ലക്ഷം രൂപയും ഫലകവും പ്രശംസാ പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

Top