ജി വി പ്രകാശ് ചിത്രം ‘ഇടിമുഴക്കം’; ചിത്രം പ്രദര്‍ശിപ്പിച്ചത് പൂനെ ഫിലിം ഫെസ്റ്റിവലില്‍

ജി വി പ്രകാശ് ചിത്രമാണ് ‘ഇടിമുഴക്കം’ പൂനെ ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രീമിയര്‍ ചെയ്തു. സീനു രാമസ്വാമി സംവിധാനം ചെയ്ത ചിത്രത്തിന്റെ ഷൂട്ടിങ് 2021 സെപ്റ്റംബറില്‍ പൂര്‍ത്തിയായതാണ്. 2022ല്‍ ഫസ്റ്റ് ലുക്കും പുറത്തുവന്നു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ചിത്രത്തെക്കുറിച്ചുള്ള അപ്‌ഡേറ്റ് എത്തുന്നത്.

സംവിധായകനും നിര്‍മ്മാതാക്കളായ സ്‌കൈമാന്‍ ഫിലിംസിനും ജി വി നന്ദി അറിയിച്ചു. ജി വി പ്രകാശിനൊപ്പം ഗായത്രി, ശരണ്യ പൊന്‍വണ്ണന്‍, അരുള്‍ദോസ് എന്നിവരാണ് ഇടിമുഴക്കത്തിലെ പ്രധാന താരങ്ങള്‍.

ഗ്രാമീണ പശ്ചാത്തലത്തില്‍ കഥപറയുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം പ്രശസ്ത എഴുത്തുകാരന്‍ ജയമോഹന്റെ കഥയെ അടിസ്ഥാനമാക്കിയുള്ളതാണ്. എന്‍ ആര്‍ രഘുനന്ദന്‍ ആണ് സംഗീതസംവിധാനം. പ്രേം കുമാര്‍ ആര്‍ട്ട് ഡയറക്ഷനും എ ആര്‍ അശോക് ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു. തമിഴ ആണ് ചിത്രസംയോജനം നിര്‍വ്വഹിച്ചത്.

Top